ഇന്റര്നെറ്റ് ടെലിഫോണി
കടന്നുവന്നിട്ട് വര്ഷങ്ങളായെങ്കിലും അജ്ഞത മൂലം മിക്കവരും ഇതുപയോഗിക്കുന്നില്ല. ഇന്റര്നെറ്റ് ഉപയോക്താക്കളില് തന്നെ ഈ സംവിധാനത്തെക്കുറിച്ച് അറിയാത്തവര് ധാരാളമുണ്ട്. വിദേശമലയാളികള്
ധാരാളമുള്ള കേരളത്തില് ഇന്റര്നെറ്റ് ടെലിഫോണിക്ക് മതിയായ സ്ഥാനമുണ്ട്. ഏതാണ്ട് ലോക്കല് കോള്
നിരക്കില് ലോകത്തെവിടെയുള്ളവരുമായും സംസാരിക്കാമെന്നതാണ് ഇതിന്റെ സവിശേഷത. ഇന്റര്നെറ്റ്
ടെലിഫോണി നിയമാനുസൃതമല്ലാതിരുന്ന നമ്മുടെ നാട്ടില് 'വോയ്സ് ഓവര്‍ ഐ.പി' പോലുള്ള
സാങ്കേതികവിദ്യകളുടെ കടന്നുവരവോടെ ഇത് നിയമവിധേയമായിരിക്കയാണ്.ഭീമമായ തുക ചിലവാക്കി
പതിവായി വിദേശത്തേക്ക് ടെലിഫോണ് ചെയ്യുന്നവര് നമ്മുടെ നാട്ടില് ധാരാളമുണ്ട്. വി.എസ്.എന്.എല്, ഏഷ്യനെറ്റ് തുടങ്ങിയ കമ്പനികള് ഇന്ത്യയില്‍ ഈ സേവനം നല്കിവരുന്നു. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം നെറ്റ് ടെലിഫോണി ബൂത്തുകള് സജീവമാവുകയാണ്. കമ്പ്യൂട്ടറും ഇന്റര്നെറ്റ് കണക്ഷനുമുള്ളവര്‍ക്ക് ഈ സൌകര്യം പ്രയോജനപ്പെടുത്താം. നെറ്റ് ടെലിഫോണ് സൌകര്യം വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളിലേക്ക് മാത്രമേ വിളിക്കാനാവൂ എന്ന പരിമിതിയുണ്ട്. കമ്പ്യൂട്ടറില്ലാതെ ടെലിഫോണ് മാത്രമുപയോഗിച്ച് ഇന്റര്നെറ്റ് ടെലിഫോണി പ്രയോജനപ്പെടുത്തുന്ന സംവിധാനവും പ്രാബല്യത്തില് വരികയാണ്. ടെലിഫോണ് കാളുകള് ഇന്റര്നെറ്റിലേക്ക് പരിവര്ത്തനം ചെയ്യിച്ചാണ് ഇത് സാധ്യമാക്കുന്നത്. തിന് ലോക്കല് കോള് നിരക്കു കൂടാതെ ചെറിയൊരു തുക കൂടി സേവന ദാദാവിന് നല്കണമെന്ന്
മാത്രം